ഒന്നിനും ആവാതെ ഇന്നൊരു നാളില്‍ ഞാന്‍
എന്തിനെന്‍ ഓര്‍മ്മ ചെപ്പിങ്ങനെ മലര്‍ക്കെ തുറന്നൂ?
അടുക്കി പെറുക്കി വെച്ചോരാ കടലാസ് തുണ്ടുകള്‍
ഒന്ന് തൊട്ടപ്പോള്‍ പൊടിഞ്ഞങ്ങും പോയതെന്തേ?
ഇടക്കൊന്നു തുറന്നു നോക്കാന്‍ ഞാന്‍ ഏറെ വെമ്പിയിരുന്നിട്ടും
ആരും കാണാതെ അതൊന്നു തുറക്കുവാന്‍ ആയില്ലോരിക്കലും
തുറന്നില്ലേലും ഒര്തോര്തിരുന്നില്ലേ എന്നുമെന്‍ രാവുകളില്‍
നനഞ്ഞു കുതിര്‍ന്നോരെന്‍ തലയിണ എന്നും വെയിലേറ്റുനര്ന്നില്ലേ?
എന്നിട്ടും എന്‍ പെട്ടി തുറക്കാന്‍ ആയില്ലെനിക്കെന്നും
തുറന്നാല്‍ ആകാശം കാണാന്‍ വെമ്പും എന്‍ മയില്‍ പീലികള്‍
അവ പാറി പോവുമെന്ന ഉള്‍ ഭയമോ പിഞ്ഞി കീറുമെന്ന തോന്നലോ ?
എന്തുമാവട്ടെ അവയെല്ലാം ഇപ്പോള്‍ കടലാസ് തുണ്ടുകളിലും
ഒട്ടിപ്പിടിചിരുന്നിട്ടു ഒന്ന് തൊടാനും ആവാതെയായ്
എന്റെ ഓര്‍മ്മകള്‍ ഒരു കെട്ടു മയില്‍ പീലികള്‍ കണക്കെ
എന്‍ മനസ്സിന്‍ പേടകത്തില്‍ ഞാനെന്നും ചേര്‍ത്ത് വയ്ക്കും
ഇനിയും കളിയാക്കാന്‍ ഏറെ യാളുകള്‍ ,വിരല്‍ ചൂണ്ടു വാനും ഏറെ
എനിക്ക് ഞാനിട്ട പടച്ചട്ട ചിലപ്പോള്‍ ഓട്ട വീഴുന്നതെന്താവോ?
അപ്പോള്‍ കുത്തി പിളര്‍ക്കുമ്പോള്‍ വാക്കുകള്‍ എന്നെ നോവിക്കുന്തെന്താവോ?
എന്നിട്ടും ഞാനാ പടച്ചട്ട തുന്നികൂട്ടി ചേര്‍ത്തിട്ടു നടക്കുന്നിതുന്ടല്ലോ
ആര്‍ക്കെന്തു ചേതം എന്ന് ഞാന്‍ വീണ്ടും ചോദിക്കട്ടെ ..പക്ഷെ....
ആരോടു ചോദിക്കാന്‍ ? ഞാന്‍ തന്നെയല്ലേ എന്റെ ശത്രുവും മിത്രവും
എന്നതും ഞാനറിയുന്നു എന്നിട്ടും എന്നിട്ടും എന്റെ പട ചട്ട
അതെന്തിന് ഞാന്‍ പുറതെടുക്കുന്നൂ.....ഇപ്പോളും വീണ്ടും
ചോദിക്കട്ടെ ..ആര്‍ക്കെന്തു ചേതം ...കൂട്ടരേ ..............