വെള്ളിയാഴ്‌ച, ജനുവരി 06, 2012

ഒരു മാപ്പ്?

ഇടക്കൊന്നു പിണങ്ങാന്‍ കൊതിപൂണ്ടിരുന്നു ഞാന്‍
എന്ത് പറഞ്ഞാലും ചിരിച്ചങ്ങു തള്ളി നീ
ഓരോ വട്ടുകളും നോക്കി ചിരിച്ചപ്പോള്‍
തോന്നിയ സ്വാതര്‍ന്ത്യം അതല്പം കൂടിയോ?
ഇന്ന് വഴികണ്ടാല്‍ മുഖം തിരിക്കും വണ്ണം അകല്‍ച്ചയോ
എന്നും തോന്നിയൊരു സ്നേഹം തച്ചു ടാക്കാനും എനിക്കാവതില്ലിപ്പോള്‍
നീ ഇനിയും യീ വഴി വരും എന്ന് എന്‍ വേലിപടര്‍പ്പിലെ ഓരില
നീട്ടി യാര്‍ ത്തെന്‍ കാതിലോരം ചൊല്ലീ
മുറ്റത്തെ മുക്കുറ്റിയും മുയല്ചെവിയനും ഒന്നങ്ങു കാതോര്‍ത്തു
 നീ വരും വരും അല്ലാതെവിടെ പ്പോകാന്‍