വ്യാഴാഴ്‌ച, ഡിസംബർ 31, 2020

ഉവ്വോ ഇനി?

 എനിക്ക് മാത്രമായിട്ടാണെന്നു

കരുതുവാൻ മോഹം

വ്യാമോഹമെന്നറിഞ്ഞാലും അതു മൊരു സുഖം.

സ്വപ്നത്തിന് ആരേലുമിനി നികുതി ചുമത്തുമോ?

ഏയ് അങ്ങനുണ്ടാവില്ല.. ഉവ്വോ


ഞായറാഴ്‌ച, ഡിസംബർ 27, 2020

ഒക്കെ വെറുതെ

 വെറുതെ ന്നറിയാം ട്ടോ, നോക്കീട്ടിരുന്നിട്ട്  ഒരു കാര്യോല്ല്യ, എന്നാലും ഇങ്ങനെ ഇങ്ങനെ ചാഞ്ഞും ചെരിഞ്ഞുമങ്ങട് ഇരിക്കന്നയാ, കഷ്ടണ്ട് ല്ലേ? പറഞ്ഞാൽ കൂട്ടാക്കാത്തൊരു മനസ്സ് എന്താപ്പോ ചെയ്യാ എന്റെ തേവരെ?

ഇവിടിപ്പോ പണീല്യ ന്നിച്ചു, ബാക്കീള്ളോരും അങ്ങനാവില്ലല്ലോ..

മൂളി മൂളി തേവരിപ്പോ മിണ്ടാണ്ടായില്ലേ?

എന്നാലും സമാധാനാ നിക്ക് കേൾക്കനുണ്ടല്ലോ..

ആ തിരുമേനി ഇടക്ക് ന്നാലും പറയും പിച്ചുംപേയും പറയല്ലേ അമ്മേ ന്ന്‌. ഇന്റെ വേദനണ്ടോ അവരറി യു ണു. എത്ര കാലം കൂടീട്ടാ ഒന്ന് കണ്ടു കിട്ടീത് ന്നറീല്ലേ?

അല്ലാ കണ്ട്ടൂ ച്ചാൽ എന്താക്കാനാ? ഏയ് അതിപ്പോ ആരാ ന്നോട് ചോദിച്ചേ?

വെള്ളിയാഴ്‌ച, ഡിസംബർ 25, 2020

 തപ്പി തിരയുമ്പോൾ ഉണ്ണിക്കും സങ്കടാ ണോ? ഇഷ്ടല്ലാഞ്ഞിട്ടല്ല കുട്ട്യേ.. ഓർമ്മാല്യാഞ്ഞിട്ടാ ട്ടോ. ഓർമണ്ടാവും ന്നുറപ്പിച്ചല്ലേ എടു ത്തുവെച്ചത്?

ആകെ ഒന്ന് അതല്ലേ ഉണ്ടായിരുന്നത്?

കഷ്ട്ടായില്ലേ? കാണിച്ചുകൊടുക്കാരുന്നു ല്ലേ?

കടല ക്കാരന് എടുത്ത്‌ കൊടുത്വോ?

ദൈവേ ഞാനെത്ര കാലം സൂക്ഷിച്ചു വെച്ചതാണെന്നറിയ്യോ?

ഒന്നൂടെ തപ്പി നോക്കണം അല്ലാണ്ടേ പറ്റില്ലാട്ടോ...



ഞായറാഴ്‌ച, ഡിസംബർ 13, 2020

ഭ്രാന്താവും ല്ലേ?

ഞായറാഴ്ച, എന്താ രാവിലെ പുതച്ചുമൂടികിടക്കാൻ സുഖം?

വിശ്ചികല്ലേ പിന്നെ ഏ സി റൂമും,

വിളിക്കുമ്പോൾ എന്തെ ഒന്നൂടെ

പുതപ്പും വാരി ചുറ്റീ താ വോ ല്ലേ 

കണ്ണുമടച്ചൊരു പുഞ്ചിരീം

അതന്നെ ആവോ ഓർക്കണത്

ഏയ് അതാവില്ല പെണ്ണെ

എന്നാരെ ഇപ്പൊ ചെവിയിൽ മൂളി

ഓടീത്

ജനാലടച്ചതല്ലേ കണ്ടില്ല കുട്ട്യേ 

എപ്പോഴും ണ്ടല്ലോ പിന്നാലെ ഓരോ കിന്നാരോം മൂളി

നോക്കിയലോട്ടു കാണുമില്ല

കാവിലെ തേവരാവോ,....

എന്റുണ്യാണോ ഇനി?