വ്യാഴാഴ്‌ച, ഫെബ്രുവരി 04, 2021

 എന്താപ്പോ കാണാനും കൂടി പറ്റാണ്ടായീ ല്ലേ? ഹമ്.... ന്ന്‌ മുളീ ട്ട് ഒരു കാര്യോമില്ല. പിന്നെന്തിനെപ്പോ ചോദിച്ചത്?

കാണാൻ പറ്റണില്ല, ഒന്ന് തൊടാൻ പറ്റണില്ല ന്നൊക്കെ അറിയാല്ലോ എന്നേക്കാൾ നന്നായി അറിയാല്ലോ പിന്നെന്തിനാ എന്റെ തേവരെ ഇങ്ങനെ നോണ്ടണത്?

അവനവനു നല്ല സുഖാണല്ലോ.. ആരും കാ ണാ ണ്ടേ ഗംഗയെ മടിയിലിരുത്താം, സൊള്ളാം, ശൃംഗാരിക്കാം,

നമ്മളൊന്ന് സ്വപ്നം കണ്ടാൽ അപ്പൊ പിടിച്ചു.

ഇത്  കഷ്ട്ടാട്ടോ എന്റെ തേവരെ....


ബുധനാഴ്‌ച, ഫെബ്രുവരി 03, 2021

തേവരെ......

 നോക്കി ഇരിക്ക്യണ്ല്ലേ? അതേ.. എന്തേ എനിക്ക് കാത്തിരിക്കാൻ പറ്റില്യാന്നുണ്ടോ?

വല്ലാത്ത കഷ്ടണുട്ടോ.. ക്ക്‌ എന്ത് ചെയ്‌താലും പ്രശ്നാ ഇപ്പോ. ഞാൻ ആരെങ്കിലും ഉപദ്രവിച്ചോ? മിണ്ടാണ്ട് ഞാനും തേവരും കൂടി ഓരോന്ന് പറഞ്ഞിരിക്ക്യ വ ടെ. പാവം തേവര്.

എന്ത് കഷ്ട്ടാലേ, എല്ലാര്ടെയും ആവലാതി കേട്ട് കേട്ട് ഇപ്പോ ചെവീ കേക്കണ്ടായി ട്ടുണ്ടാ വും ല്ലേ.

ആ തിരുമേനി ണ്ടല്ലോ തിരുമു ടീല് ചുറ്റാൻ കൊടുത്ത എരുകിന് മാല നീളത്തില് ചുറ്റി ത് അങ്ങട്ട് തൂങ്ങി പോയി. ചെവീ മ് കേട്ടൂ ടാ ണ്ടായി അപ്പൊ ല്ലേ തേവരെ.

ശെരി യാ ല്ലേ.

എന്റെ തേവരെ ഞാൻ എല്ലാം ആ കൂവളത്തിലയിൽ തിരുകി തന്നൂ ട്ടോ. എന്റടുതോന്നൂല്യ ഇപ്പോൾ.

മെല്ലെ നോക്കിക്കോളൂ ട്ടോ. തിരക്കൊന്നൂല്യ..


തിങ്കളാഴ്‌ച, ഫെബ്രുവരി 01, 2021

 ഒന്നൂല്ല്യ, ഒന്നൂല്ല്യ ന്ന്‌ ഞാനെത്ര പ്രാവശ്യാ അപ്പൂനോട് പറേണത് ല്ലേ? പിന്നെന്തിനാ ചോദിക്കണത്?

ഞാനെങ്ങനാ എന്റെ തേവരെ ഇതിപ്പോ പറയണത്? അതും അപ്പൂനോട്?

ആരോടും പറയാനും പറ്റണില്ല. അടക്കി അടക്കി എനിക്കും വിങ്ങിപൊട്ടനായിരിക്കുന്നു.

വേണ്ടായിരുന്നു ല്ലേ തേവരെ? മോഹിച്ചതും തെറ്റായി ല്ലേ?

അല്ല ആരെപ്പോ തെറ്റാന്നു പറഞ്ഞേ?

മോഹിച്ചൂ ടെ?

ആവാ മ് ന്ന്‌ എന്നോട് പറഞ്ഞൂലോ... ഇല്ലേ

അതോ കേട്ടത് തെറ്റാണോ