ഒന്നൂല്ല്യ, ഒന്നൂല്ല്യ ന്ന് ഞാനെത്ര പ്രാവശ്യാ അപ്പൂനോട് പറേണത് ല്ലേ? പിന്നെന്തിനാ ചോദിക്കണത്?
ഞാനെങ്ങനാ എന്റെ തേവരെ ഇതിപ്പോ പറയണത്? അതും അപ്പൂനോട്?
ആരോടും പറയാനും പറ്റണില്ല. അടക്കി അടക്കി എനിക്കും വിങ്ങിപൊട്ടനായിരിക്കുന്നു.
വേണ്ടായിരുന്നു ല്ലേ തേവരെ? മോഹിച്ചതും തെറ്റായി ല്ലേ?
അല്ല ആരെപ്പോ തെറ്റാന്നു പറഞ്ഞേ?
മോഹിച്ചൂ ടെ?
ആവാ മ് ന്ന് എന്നോട് പറഞ്ഞൂലോ... ഇല്ലേ
അതോ കേട്ടത് തെറ്റാണോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ