വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2012

ente mayilppeeli

എന്റ്  മനോ ചെപ്പില്‍ ചേര്‍ത്ത് വെക്കാന്‍ സുന്ദര സ്വപ്നമിന്നെനിക്ക് കിട്ടി
കത്തുന്ന നിലവിളക്കിന്‍ മുന്നിലെ ജ്വലിക്കും കണ്ണകി ഇന്നെന്നോടോതി
പഴയൊരു കടം നിന്നോടു ഞാനിന്നു തീര്‍ത്തെന്ന് ഓര്‍ക്കുക
തിരുനടയില്‍ കൈക്കൂപ്പി നില്‍ക്കും നിന്‍ പിന്നില്‍  വന്നതും
കണ്ണകി യോട്‌ ഞാന്‍ ഉര ചെയ്തതും എന്‍ സഖേ നീ അറിഞ്ഞീല
കാലങ്ങള്‍ നീങ്ങീട്ടും മങ്ങാത്ത എന്നാലില ഇന്ന് ഞാന്‍ കണ്ണകി
മുന്നില്‍ കൈ നീട്ടി വാങ്ങി  തിരിഞ്ഞൊന്നു നോക്കുമ്പോള്‍
ഞാനിന്നും കണ്ടു നിന്‍ കണ്‍ കോണിലെ പഴയൊരു നോട്ടവും
എന്റെ മയില്പ്പീലിക്കിന്നു എന്തൊരു ചന്തം എന്നരാനും കണ്ടുവോ
നിന്‍ അരികെ ചെര്‍ന്നിരിക്കവേ കണ്ടു എന്‍ ശിരസ്സി ന്‍ മുകളില്‍
നീല വിഹായസ്സും കുഞ്ഞു മേഘങ്ങളും അവയ്ക്കൊപ്പം പറക്കും എന്‍ മനവും
നിന്‍ തോളില്‍ ചാഞ്ഞു കിടയ്ക്കും എന്മുഖവും താഴെ മെല്ലെ ഒഴുകും തടാകവും
ഏതോ സ്വപ്നം പോല്‍ നാമിരുവരും തീര്‍ത്തു കോര്തുവേച്ചൊരു ദിനം
ഇനിയും ചേര്‍ത്ത് അടച്ചുവേക്കാം ഞാനിന്നെന്‍ ചെപ്പിലെ മയില്‍ പ്പീലി 

ഞായറാഴ്‌ച, ഒക്‌ടോബർ 14, 2012

aarotaa?


പിച്ചി പറി ച്ചീടാന്‍ വെമ്പുന്നേന്‍ എന്തിനോ
ആരോടു ഉരചിടാന്‍ എന്‍ മനം പിടയുന്നു
കാണുന്നതെല്ലാം തല്ലി തകര്‍ക്കാനും
കിട്ടുന്നതെല്ലാം പൊട്ടിത്തെറി പ്പിക്കാനും
കയ്യില്‍ കിട്ടിയതെടുത്ത് തലതല്ലി തീര്‍ക്കാനോ
നൂലറ്റ പട്ടം പോല്‍ പാറുന്ന തെന്തീ മനം
എണ്ണിയാലൊടുങ്ങാത്ത നൊമ്പരം പേറി പേറി
ഒടുങ്ങാത്ത തുരയുമായ് വിദൂര സ്വപ്നവും തേടി
ആളൊഴിഞ്ഞ അമ്പല പറമ്പിലെ
പൊട്ടിയോഴിഞ്ഞ കതിന കുറ്റി തന്‍ മണം
പകര്‍ന്നൊരു മനവും പേറി നീ ആരെ
തേടി നടക്കുന്നു ,വീണുകിടക്കുന്ന കതിന കുറ്റി കള്‍
ആര്‍ത്തു വിളിക്കുന്നതോ നിന്‍ കാതില്‍
പൊട്ടാത്ത ഒരു കുറ്റി തപ്പി നടക്കുന്നതാര്‍ക്ക് നീ



ഞായറാഴ്‌ച, ഒക്‌ടോബർ 07, 2012

vaikee njaan

മെല്ലെ മെല്ലെ തിരഞ്ഞു ഞാന്‍ കോ ര്‍തെടുത്തൊരു തു ളസീ  മാല്യവുമായ്
എന്‍ ദേവന്‍ തന്‍ തിരുനടയില്‍ ഓടി കിതച്ചുഞാന്‍ കൈ കൂപ്പി നിന്നെങ്കിലും
നടതുറ ന്നപ്പോള്‍ കണ്‍ നിറയെ കണ്ടത് ആ തിരുമാറില്‍ ചാര്‍ത്തിയ നവമാലികകള്‍
എന്തേ വൈകിയതു ദേവനണി യുവാനുള്ള മാല്യം എന്നു ചോദ്യം കേള്‍ക്കാനുമായില്ല
നിറഞ്ഞു തുളുമ്പിയ കണ്ണീരോപ്പുവാന്‍ മിനക്കിടവേ
സോപാനപ്പടിമേല്‍ പതുക്കെ ആ മാല്യം അര്‍പ്പിച്ചു ഒപ്പം എന്‍ പ്രാന്തുപിടിക്കുന്ന മനവും

ശനിയാഴ്‌ച, ഒക്‌ടോബർ 06, 2012

Netuvaan?

ഒന്നും നേ ടുവാന്‍ ആയില്ലെന്നോരോര്‍മയോ ,എന്തെല്ല്ലാം നേടുവാന്‍ ആവുമായിരുന്നെന്നോരോര്‍മ്മയോ
പണ്ടെങ്ങു മില്ലാത്ത ഭാരവും മാച്ചു കളയാനാകാത്ത എന്‍ മനോ വിങ്ങലും
ഓരോ ദിനങ്ങള്‍ കഴിയുമ്പോള്‍ എന്തിനവ ഏറി ടുന്നൂ എന്‍ കാലമേ
ഒരൊറ്റ വാക്കുമാത്രം നിനക്കേകി നടന്നുനീങ്ങാം എന്നുറച്ച്
 നിന്നെ തിരഞ്ഞു ഞാന്‍ കാലങ്ങള്‍ നടന്നു നീക്കി
നിന്‍ മുന്നില്‍ എത്തി ഞാന്‍ വിളിച്ചാര്‍ത്തു നിന്നുപോയ്  ഒന്നും 
ഓര്‍ക്കുവാന്‍ മെനക്കിടാതെ ചില നേരം 
എന്തിനിത്ര വൈകി നീയെന്‍ പെണ്‍കിടാവേ എന്ന ചോദ്യം 
നീ ചോദിക്കുമെന്ന് സ്വപ്നേപി ഓര്‍ത്തതുമില്ല ഞാന്‍ ഒട്ടും 
സമയ ചക്രം തിരിച്ചു വെച്ച് പിന്നോട്ട് നടന്നിടാന്‍ ആശ യെങ്കിലും 
ആവതില്ലെന്ന റി ചിട്ടും മോഹിച്ചിടുന്ന്നൂ നാമിരുവരും 
എങ്കിലും കണ്ടുകിട്ടിയല്ലോ എന്നോര്‍മ്മ മാത്രം മതി നമുക്കായ് 
ശിഷ് ട്ട കാലം ത്തീര്‍ ത്തിടാം നാം ഒരു പിടി വസന്തവും ഗ്രീഷ്മവും 
ആരെയും നോവിക്കാന്‍ നില്കാതെ അകലെ മാറി നിന്നാലും 
നീ അവിടെ ഉണ്ടെന്ന ഓര്‍മ്മ മാത്രം മതി നമുക്ക് മേഘ മല്‍ഹാരുകള്‍ 
വാരിവിതറി ഓര്‍മ്മയില്‍ കൈകള്‍ കോര്‍ത്ത്‌ മന്ദം നടന്നീടുവാന്‍ 



തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

kuppivalakal ente kuppivalakal

ചിതറി ക്കിടക്കുന്ന കുപ്പിവളകള്‍ പച്ചയും ചോപ്പും വെള്ളയും
വാരി അടുക്കി മാറോട ണ ക്കാനോ കയ്യില്‍ കോര്‍ത്തി ടണമോ
ആരോടു ചോദിക്കേണ മെ ന്ന്‌ പകച്ചു പോയ്‌ ഞാന്‍ ഒരു നിമിഷം
ഒരിക്കലും ഓര്‍ത്തതില്ല ഞാന്‍ ഒട്ടും കാലം തട്ടിത്തെ രിപ്പിചോരേന്‍ 
വളപ്പെട്ടി എനിക്കായ്  മാത്രം ഇന്നും നിന്‍ അമ്മ്രാ ണ പെട്ടിയില്‍ 
നീ കാത്തു വെച്ചിരിപ്പുന്റെന്നു വെച്ചിരിപ്പുന്‍ ട്ടെന്നും അറിയാതെ 
നീയെന്നും അവയെ വീണ്ടും വീണ്ടും അടുക്കി പെറു ക്കാര്‍ ഉണ്ടെന്നും 
എന്നും നിന്നെ വിളിക്കാന്‍ ഓര്‍ക്കുവാന്‍ എന്‍ മനം ഏ ങ്ങുമ്പോള്‍ 
ഓര്‍ത്തുപോയ് ഞാന്‍ എനിക്കായ്   ഒരുക്കിയാ വളകള്‍ ഒരു പിടി 
വള പ്പൊട്ടുകള്‍ ആയെവിടെയോ ചിതലരിച്ചു കിടപ്പുന്ടാം എന്ന് 
ഇന്നും അടുക്കുന്നാ നിറങ്ങള്‍ തുളുംബുന്നെരെന്‍ വളകള്‍ 
കലപില ഓതുന്നതും എനിക്കിരമ്പും ശ്രുതി ചേര്‍ന്നൊരു നിന്‍ ഗാനം 
കണ്ണുമടച്ചു കേള്‍ക്കാം എനിക്കിന്ന് കേള്‍ക്കാന്‍ വിട്ടുപോയൊരു ഗാനം