ശനിയാഴ്‌ച, ഒക്‌ടോബർ 06, 2012

Netuvaan?

ഒന്നും നേ ടുവാന്‍ ആയില്ലെന്നോരോര്‍മയോ ,എന്തെല്ല്ലാം നേടുവാന്‍ ആവുമായിരുന്നെന്നോരോര്‍മ്മയോ
പണ്ടെങ്ങു മില്ലാത്ത ഭാരവും മാച്ചു കളയാനാകാത്ത എന്‍ മനോ വിങ്ങലും
ഓരോ ദിനങ്ങള്‍ കഴിയുമ്പോള്‍ എന്തിനവ ഏറി ടുന്നൂ എന്‍ കാലമേ
ഒരൊറ്റ വാക്കുമാത്രം നിനക്കേകി നടന്നുനീങ്ങാം എന്നുറച്ച്
 നിന്നെ തിരഞ്ഞു ഞാന്‍ കാലങ്ങള്‍ നടന്നു നീക്കി
നിന്‍ മുന്നില്‍ എത്തി ഞാന്‍ വിളിച്ചാര്‍ത്തു നിന്നുപോയ്  ഒന്നും 
ഓര്‍ക്കുവാന്‍ മെനക്കിടാതെ ചില നേരം 
എന്തിനിത്ര വൈകി നീയെന്‍ പെണ്‍കിടാവേ എന്ന ചോദ്യം 
നീ ചോദിക്കുമെന്ന് സ്വപ്നേപി ഓര്‍ത്തതുമില്ല ഞാന്‍ ഒട്ടും 
സമയ ചക്രം തിരിച്ചു വെച്ച് പിന്നോട്ട് നടന്നിടാന്‍ ആശ യെങ്കിലും 
ആവതില്ലെന്ന റി ചിട്ടും മോഹിച്ചിടുന്ന്നൂ നാമിരുവരും 
എങ്കിലും കണ്ടുകിട്ടിയല്ലോ എന്നോര്‍മ്മ മാത്രം മതി നമുക്കായ് 
ശിഷ് ട്ട കാലം ത്തീര്‍ ത്തിടാം നാം ഒരു പിടി വസന്തവും ഗ്രീഷ്മവും 
ആരെയും നോവിക്കാന്‍ നില്കാതെ അകലെ മാറി നിന്നാലും 
നീ അവിടെ ഉണ്ടെന്ന ഓര്‍മ്മ മാത്രം മതി നമുക്ക് മേഘ മല്‍ഹാരുകള്‍ 
വാരിവിതറി ഓര്‍മ്മയില്‍ കൈകള്‍ കോര്‍ത്ത്‌ മന്ദം നടന്നീടുവാന്‍ 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ