പിച്ചി പറി ച്ചീടാന്‍ വെമ്പുന്നേന്‍ എന്തിനോ
ആരോടു ഉരചിടാന്‍ എന്‍ മനം പിടയുന്നു
കാണുന്നതെല്ലാം തല്ലി തകര്‍ക്കാനും
കിട്ടുന്നതെല്ലാം പൊട്ടിത്തെറി പ്പിക്കാനും
കയ്യില്‍ കിട്ടിയതെടുത്ത് തലതല്ലി തീര്‍ക്കാനോ
നൂലറ്റ പട്ടം പോല്‍ പാറുന്ന തെന്തീ മനം
എണ്ണിയാലൊടുങ്ങാത്ത നൊമ്പരം പേറി പേറി
ഒടുങ്ങാത്ത തുരയുമായ് വിദൂര സ്വപ്നവും തേടി
ആളൊഴിഞ്ഞ അമ്പല പറമ്പിലെ
പൊട്ടിയോഴിഞ്ഞ കതിന കുറ്റി തന്‍ മണം
പകര്‍ന്നൊരു മനവും പേറി നീ ആരെ
തേടി നടക്കുന്നു ,വീണുകിടക്കുന്ന കതിന കുറ്റി കള്‍
ആര്‍ത്തു വിളിക്കുന്നതോ നിന്‍ കാതില്‍
പൊട്ടാത്ത ഒരു കുറ്റി തപ്പി നടക്കുന്നതാര്‍ക്ക് നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ