നോവിക്കാൻ ആവില്ല, നോവിക്കില്ലെന്നുറപ്പ്,
ചേർത്ത് നിർത്തുമ്പോൾ
ഓർക്കാനുമായില്ല
പിന്നെയും തേങ്ങുന്ന മനം,
ആ മൗനത്തിന്നി ടയിൽ...
എത്ര കിട്ടിയാലും മതിയാവില്ല ല്ലേ? എന്തിനാ ങ്ങനെ സ്നേഹിക്കണേ ഇവരെയൊക്കെ? ഒന്നും പ്രതീക്ഷിക്കരുത് തിരിച്ച്, ആവോ ളം സ്നേഹിച്ചോളൂ ന്നൊക്കെ, എന്തായിരുന്നു പ്രസംഗം ല്ലേ?
അവരുടെ സമയം കൊല്ലാ നാവും, അല്ലേൽ അവരുടെ മനസ്സിന്റെ ഭാരം കുറക്കാനാവും ല്ലേ, അവർക്കു പറ്റുമ്പോൾ വിളിക്ക്യാ.. അല്ലേലൊ ഏയ് ചോദിച്ചേനും മറുപടിയില്ല, മെസ്സേജും ഇല്ല്യ. ഇതൊക്കെ അറിയില്ലേ..
പിന്നെന്തിനാ ഇങ്ങനെ കിടന്ന് പെടയണത്.?
ഉത്തരം പറയാനുണ്ടോ ഒന്ന്?
എന്തുത്തരം പറയണം?
പലരിൽ ഒരാളായി മാറുന്നുണ്ടോ? അതോണ്ടാവോ?
ജോലി തിരക്കും ആവാലോ
അവിടെ ഉണ്ട് എന്നുറപ്പുള്ളത്കൊണ്ടും ആവാലോ?
ല്ലേ?
പിന്നെന്തിനെപ്പോ കണ്ണ് നിറക്കണത് ന്ന് ഒന്ന് പറഞ്ഞ് തരോ?
പുഷ്പാഞ്ജലിക്ക് പേരും നാളും ണ്ടോ അമ്മേ?
പ്രസാദം തരുമ്പോൾ പതിവ് ചോദ്യം ആരാ ത്? എന്നും ആവലാതി യാണ് തിരുമേനിക്ക്.. എന്തിനാ വെറുതെ വല്ലോർക്കും വേണ്ടി അമ്മ വഴിപാട് കഴിക്കണത് ന്ന്. പറഞ്ഞാലൊന്നും അവർക്കറീല്ലല്ലോ..
ഉള്ളിലുള്ള മോഹങ്ങൾ ഒക്കെ ങ്ങനെ ഇടക്ക് പുറത്തുവരനുണ്ട്. തേവർക്കറിയും എല്ലാം. ല്ലേ?
ആരേലും വേദനിപ്പിക്കണില്ലല്ലോ? ഉവ്വോ? മനസ്സിലുള്ളോർക്കു വേണ്ടി വഴിപാട് നടത്തുമ്പോൾ ഒരു തണുപ്പാണ് അല്ലേ?
എവിടെയെങ്കിലും സമാധാനത്തോടെ അവർ ജീവിക്കട്ടെ എന്ന്.
ആർക്കാപ്പോ മനസ്സിലാവണ ത്.
നുഴഞ്ഞു കയറിവരുന്ന ഒരു തണുപ്പ്. അതവിടെ കിടന്നോട്ടെ.
കിടന്നിരുന്നൊരു മയിൽപീലി ഞാൻ എടുത്ത് വെച്ചാൽ തേവർക്കിപ്പോൾ ദേഷ്യം വരാനൊന്നൂല്ല്യല്ലോ.
പാവം തേവര്. ആരും കാണാതെ വേണ്ടേ ആ ഗംഗയെ ഒന്ന് സ്നേഹിക്കാനും. തേവർക്കറിയാം നമ്മടെ സങ്കടം...
കൂടെയുണ്ടാവും എന്ന് വ്യാമോഹം. ഉണ്ടെന്ന് പറഞ്ഞാലും അത് വാക്കിലൊതുങ്ങൊന്നൊരു ജീവിതം. ആരേം പറയാനില്ലല്ലോ.
ആലോചിച്ചു സ്വയം നെയ്തടുക്കൊന്നൊരു സ്വപ്‌നങ്ങൾ. അവക്കെന്തു തടയിണ?
ജീവിതം തന്നെ സ്വപ്നങ്ങൾ ആയിത്തീരുന്നു. കയ്യിൽ കിട്ടുമ്പോൾ ആവേശവും ആഘോഷവും. അല്ലെങ്കിൽ ഇപ്പുറത്തുനിന്ന് വേദന നിറഞ്ഞൊരു സുഖത്തോടെ കാണാല്ലോ. ആർക്കാ ഇപ്പോ പരാതി?
ആലില പെറുക്കി കൂട്ടുമ്പോൾ അത് മുഴോൻ എനിക്കാണെന്നൊന്നും മോഹമില്ല.
നീട്ടികിട്ടുമ്പോൾ അതിൽ നിന്നൊരു കുറിയും തൊ ടുമ്പോഴും, അതെനിക്ക് കിട്ടീ ന്നൊരു സുഖം അത്രല്ലേയുള്ളു.
ആ ഒരു നിമിഷവും ഓർക്കാറില്ലേ എല്ലാം നല്ലതിനാവട്ടെ തേവരെ എന്ന്?
അതോ ഒന്നും അറിയില്ലെന്ന തേവരുടെ ഭാവാണോ.... ആാാാ, ആർക്കറിയ്യാം...🤔🤔🤔😌😌😌😌😷😷😷