വ്യാഴാഴ്‌ച, ജനുവരി 28, 2021

കഷ്ട്ടാണ് tto

 കൂടെയുണ്ടാവും എന്ന്‌ വ്യാമോഹം. ഉണ്ടെന്ന് പറഞ്ഞാലും അത് വാക്കിലൊതുങ്ങൊന്നൊരു ജീവിതം. ആരേം പറയാനില്ലല്ലോ.

ആലോചിച്ചു സ്വയം നെയ്തടുക്കൊന്നൊരു സ്വപ്‌നങ്ങൾ. അവക്കെന്തു തടയിണ?

ജീവിതം തന്നെ സ്വപ്നങ്ങൾ ആയിത്തീരുന്നു. കയ്യിൽ കിട്ടുമ്പോൾ ആവേശവും ആഘോഷവും. അല്ലെങ്കിൽ ഇപ്പുറത്തുനിന്ന് വേദന നിറഞ്ഞൊരു സുഖത്തോടെ കാണാല്ലോ. ആർക്കാ ഇപ്പോ പരാതി?

ആലില പെറുക്കി കൂട്ടുമ്പോൾ അത് മുഴോൻ എനിക്കാണെന്നൊന്നും മോഹമില്ല.

നീട്ടികിട്ടുമ്പോൾ അതിൽ നിന്നൊരു കുറിയും തൊ ടുമ്പോഴും, അതെനിക്ക് കിട്ടീ ന്നൊരു സുഖം അത്രല്ലേയുള്ളു.

ആ ഒരു നിമിഷവും ഓർക്കാറില്ലേ എല്ലാം നല്ലതിനാവട്ടെ തേവരെ എന്ന്‌?

അതോ ഒന്നും അറിയില്ലെന്ന തേവരുടെ ഭാവാണോ.... ആാാാ, ആർക്കറിയ്യാം...🤔🤔🤔😌😌😌😌😷😷😷

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ