വെള്ളിയാഴ്‌ച, ജനുവരി 29, 2021

 പുഷ്പാഞ്ജലിക്ക് പേരും നാളും ണ്ടോ അമ്മേ?

പ്രസാദം തരുമ്പോൾ പതിവ് ചോദ്യം ആരാ ത്? എന്നും ആവലാതി യാണ് തിരുമേനിക്ക്.. എന്തിനാ വെറുതെ വല്ലോർക്കും വേണ്ടി അമ്മ വഴിപാട് കഴിക്കണത് ന്ന്‌. പറഞ്ഞാലൊന്നും അവർക്കറീല്ലല്ലോ..

ഉള്ളിലുള്ള മോഹങ്ങൾ ഒക്കെ ങ്ങനെ ഇടക്ക് പുറത്തുവരനുണ്ട്. തേവർക്കറിയും എല്ലാം. ല്ലേ?

ആരേലും വേദനിപ്പിക്കണില്ലല്ലോ? ഉവ്വോ? മനസ്സിലുള്ളോർക്കു വേണ്ടി വഴിപാട് നടത്തുമ്പോൾ ഒരു തണുപ്പാണ് അല്ലേ?

എവിടെയെങ്കിലും സമാധാനത്തോടെ അവർ ജീവിക്കട്ടെ എന്ന്‌.

ആർക്കാപ്പോ മനസ്സിലാവണ ത്.

നുഴഞ്ഞു കയറിവരുന്ന ഒരു തണുപ്പ്. അതവിടെ കിടന്നോട്ടെ.

കിടന്നിരുന്നൊരു മയിൽ‌പീലി ഞാൻ എടുത്ത്‌ വെച്ചാൽ തേവർക്കിപ്പോൾ ദേഷ്യം വരാനൊന്നൂല്ല്യല്ലോ.

പാവം തേവര്. ആരും കാണാതെ വേണ്ടേ ആ ഗംഗയെ ഒന്ന് സ്നേഹിക്കാനും. തേവർക്കറിയാം നമ്മടെ സങ്കടം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ