എത്ര കിട്ടിയാലും മതിയാവില്ല ല്ലേ? എന്തിനാ ങ്ങനെ സ്നേഹിക്കണേ ഇവരെയൊക്കെ? ഒന്നും പ്രതീക്ഷിക്കരുത് തിരിച്ച്, ആവോ ളം സ്നേഹിച്ചോളൂ ന്നൊക്കെ, എന്തായിരുന്നു പ്രസംഗം ല്ലേ?
അവരുടെ സമയം കൊല്ലാ നാവും, അല്ലേൽ അവരുടെ മനസ്സിന്റെ ഭാരം കുറക്കാനാവും ല്ലേ, അവർക്കു പറ്റുമ്പോൾ വിളിക്ക്യാ.. അല്ലേലൊ ഏയ് ചോദിച്ചേനും മറുപടിയില്ല, മെസ്സേജും ഇല്ല്യ. ഇതൊക്കെ അറിയില്ലേ..
പിന്നെന്തിനാ ഇങ്ങനെ കിടന്ന് പെടയണത്.?
ഉത്തരം പറയാനുണ്ടോ ഒന്ന്?
എന്തുത്തരം പറയണം?
പലരിൽ ഒരാളായി മാറുന്നുണ്ടോ? അതോണ്ടാവോ?
ജോലി തിരക്കും ആവാലോ
അവിടെ ഉണ്ട് എന്നുറപ്പുള്ളത്കൊണ്ടും ആവാലോ?
ല്ലേ?
പിന്നെന്തിനെപ്പോ കണ്ണ് നിറക്കണത് ന്ന് ഒന്ന് പറഞ്ഞ് തരോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ