ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

ഉണരാനോ?

വേണ്ടെന്നു കരുതീട്ട് ഉറങ്ങുമെന്‍ മനസ്സിനെ 
അറിയാതെങ്ങനോ തൊട്ടു ണര്താന്‍ നോക്കീ നീ 
പോയ ജന്മത്തിന്‍ തുടര്ചായായ്‌ എന്നോണം 
നീ എന്തേ എന്‍ മുന്നില്‍ പൊന്നൊളി പോല്‍ വന്നൂ 
വിദൂരതയില്‍ നഷ്ട്ടമെന്നോണം ഞാനെന്നുമോര്‍ക്കവേ 
അരുതെന്നോതീടും എന്‍ മനം വീണ്ടും 
എന്നിട്ട് മേന്തെ ഞാന്‍ ഓര്‍ക്കുന്നാ നിമിഷങ്ങള്‍ 
ഒന്നുമില്ലെന്ന ഓര്‍മയില്‍ എന്‍ മനം നീന്തി തുടിക്കവേ
ഒന്നുമില്ലായ്മയില്‍ നിന്നെനിക്കെടുക്കാന്‍ ആകുമോ 
പോയൊരു സ്വപ്നത്തിന്‍ നീര്‍ കുളിരോര്മകള്‍ 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2011

എന്നും എന്നും ?

എന്നും ഞാന്‍ ഓര്‍ക്കുന്നതെന്റിനെന്നറിയാതെ....
ആ വഴി നോക്കി നോക്കി ഞാനെന്തേ നില്‍ക്കുന്നൂ 
വഴിയോരത്തെ തൊട്ടാവാടി പോലും തൊട്ടാല്‍ വാടുന്നൂ 
പിന്നെ ഞാന്‍ മാത്രമെന്തേ വാടാതെ നില്‍ക്കുന്നൂ 
നരച്ചുതുടങ്ങിയില്ലേ നിന്റെ മുടിയിഴകള്‍ 
എന്നിട്ടും നീയാരെ നോക്കി യിരിക്കുന്നതെപ്പോളും
ആ കിനാവ്‌ കൈവശം ഉള്ളത് കൊണ്ടല്ലേ ഞാനിന്നും 
ശ്വസിക്കുന്നൂ യീ ജീവിതം ആസ്വദിക്കുന്നൂ എന്ന് നീ അറിഞ്ഞില്ലേ 
നര കേ റാതോരെന്‍ മനം ഞാന്‍ ചേര്‍ ത്തു വെക്കുമ്പോള്‍ 
ആര്‍ ക്കിത്ര ചേ തം എന്നുമെനിക്കറിവീലാ ..........

ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

ഇവിടെ ദീപാവലി

ചുറ്റും മുഴങ്ങുന്ന പടക്കങ്ങള്‍ ,നിറം ചാര്‍ത്തും മിട്ടായി കടകള്‍
പുറകോട്ടു എന്തിനോ പായുന്നൂ എന്‍ മനമിന്നും 
മിട്ടായി കടകള്‍ കാണും നേരം എന്‍ മോന്റെ മുഖ മിന്നും ഓര്‍മയില്‍ തെളിയുന്നു
എത്ര തിന്നാലും തീരാത്ത കൊതിയുമായൊരു കാജു ബര്ഫിയും ഗുലാബ്ജാമും 
കിട്ടുന്ന മിട്ടായി പെട്ടികള്‍ തുറക്കുമാ കുഞ്ഞു കൈകളും നിറഞ്ഞ മുഖവും 
ഹായ്‌ എന്ത് രസമെന്നും ആര്‍ക്കും നിന്‍ കുഞ്ഞു ശ ബ്ദവും ആ കുരുന്നു മുഖവും 
കാലം എത്ര കഴിഞ്ഞിട്ടും ഓര്‍ക്കുന്നു ഞാനിന്നും ഓരോരോ പടക്കങ്ങള്‍ 
പൊട്ടി ചിതറുമ്പോള്‍ എന്‍ മുന്നില്‍ ആര്‍ത്തു കരയുന്നു കാലത്തിന്‍ മു ള്‍ ചീളുകള്‍

എനിക്ക് പോകണം ....

 നടന്നു നടന്നു മതിയായ പോലെയുണ്ടിപ്പോള്‍ ,എത്ര ദൂരമാ ഒറ്റക്കിങ്ങനെ മനുഷ്യന്‍ നടക്ക്നത് ന്നു വല്ല ബോധവും ആര്‍ക്കേലും ഒന്ന് തോന്നണുണ്ടോ ആ ആര്‍ക്കാ പ്പോ അതൊക്കെ നോക്കാന്‍ സമയം ല്ലേ ?പക്ഷെ ഇടക്കെന്തിനാ ഒന്ന് തോന്നീത്? ഒറ്റക്കും നടക്കാം ആരും വേണ്ടാ , എല്ലാരും ഒറ്റക്കല്ലേ ഇങ്ങട് വരണത് ?എന്നിട്ടെന്തിനാ ഇവടെ നടക്കാന്‍ ഒരു കൂട്ട് എന്നൊക്കെ?.. എന്നിട്ടിപ്പോള്‍ നമ്മള് എല്ലാരും അവനവന്റെ കാര്യം മാത്രാണോ നോക്കണ തിവ ടെ ?
വേറെ എവിടേം ഇപ്പോള്‍ ഞാന്‍ നോക്കണ്ടല്ലോ? നമ്മടെ അപ്പുറത്തെ ആ അമ്മമ്മ യില്ലേ? പാവം മൂന്നു മക്കളുണ്ട് ,എന്നിട്ടെന്താ...എല്ലാരും ഓരോരോ സ്ഥലത്ത് ..എല്ലാറ്റിനും ഞാനിങ്ങനെ ഓടണം അങ്ങട്ടും ,എന്റെ കാര്യോം തന്നെ കഷ്ട്ടാ ഇടക്കിടക്ക് ...പാവം അമ്മമ്മ 
എനിക്കാണേല്‍ വയ്യെനും ഇനി ..ആര്‍ക്കുമിപ്പോള്‍ ഒന്നിനും സമയവും ഇല്ലാല്ലോ ,പിന്നെന്തിനാ ഇങ്ങനെ കഴിയനത് ല്ലേ? അപ്പോള്‍ പോവണതാ നല്ലതും ........

തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011

അല്ലാ കുട്ട്യേ .... നീ എന്താ പരേനതെന്നു ഓര്‍മ്മണ്ടോ? എത്റ പ്രാവസ്യാ ഞാനും കാണുക ഇതെല്ലാം? ആരോടാ ഇപ്പൊ ഇതൊന്നു ചോദിക്ക്യാ ആവോ?
ആ തിരുമെന്യോടു ചോദിച്ചാലോ?അയാള്‍ വല്ലപ്പോളും ഒക്കെ ചിരിക്കാരുണ്ടല്ലോ ല്ലേ? അയാളിനി വല്ലതും വിചാരിക്കുവോ ആവോ ല്ലേ ? ആ കുട്ടിക്കിനി വല്ല വിഭ്രാന്തിയോ മറ്റോ ആണോ എന്റെ
 തേവരെ ?ആവില്ലായിരിക്കാം ല്ലേ?
എനിക്കും വയ്യാ ഇതും കൊണ്ടിങ്ങനെ നടക്കാനും ട്ടോ.ആകെ പാടെ ഒരു സ്വര്യക്കേടു അല്ലാന്ന്ടെതാപ്പോ ഇവടെയും,എല്ല്ല്ലാം നടന്നോട്ടെ എന്ന് കരുത്യാലോ എന്റെ തേവരെ 
അതല്ലേ നല്ലത് ? എന്നാ പിന്നെ പറയനില്ല്യാ ഇപ്പൊ ...ങ്ങുമം...........ങ്ങുമം.....ഹാവോ 

ഇതെന്താ ഇങ്ങനെ ?

ഉറങ്ങാതിരുന്നു ഞാന്‍ നിന്നെ നോക്കി ,
കറുത്തിരുണ്ട വാനം മാത്രം 
എന്നെയും നോക്കി, കണ്ടതില്ല ഞാന്‍ ഒരു നുറുങ്ങുവെട്ടം പോലും
തുലാവര്‍ഷ മേഘം കനിവതും നോക്കി ഞാനിരിപ്പൂ  
നീയെങ്ങാന്‍ യീ വഴി മാറി നടക്കുമെന്നോര്ത്തതും വെറുതെ
എന്തിനെ നീ അന്ന് എന്നോടു ചൊല്ലീ നിനക്കെന്നെ ഇഷ്ട്ടമാണെന്ന്
ഇഷ്ട്ടമെന്നു പേരിട്ടൊരു വികാരത്തിനെ കാണിക്കാനും ആവാതെ നീ 
ഇരിപ്പതും കാണുവാനെന്തു സുഖം എന്‍ സുഹുര്ത്തെ
അടുക്കാനും അലിയാനും ആവാതെ നാം നടക്കുന്നൂ യീ 
വഴിയെ ആവോളം ആവോളം ആര്‍ക്കാനുമായീ
ഇതെന്താ ഇങ്ങനെ ?

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

ഓര്‍മ ചെപ്പ്

രാകി മിനുക്കിയ കല്പടവുകളിളൂ ടെ 
നാലമ്പലം ച്റ്റുന്ന നേരം നീ
അറിയാതെ എങ്ങനോതോട്ടുരുംമിയോരെന്‍ 
വിരല്‍ തുമ്പില്‍ മെല്ലെ മുറുകി പിടിച്ചു നീ
ഒന്ന് പിടചോരെന്‍ മനം ആ നേരം 
എന്നെന്നും ഓര്‍മയില്‍ ഒതുക്കി വെച്ച നേരം 
എന്‍ മനോടുഖങ്ങളിളൂ ടെന്നോ പായുമ്പോള്‍ 
ഞാനുണ്ടാ കൈ പി ടിക്കാന്‍ ഇന്നെന്തേ ഓതീ നീ  
മുന്പെന്തേ എന്തെ കാണാഞ്ഞു യീ നമ്മള്‍ ?
അണയാരാവുന്ന യീ തിരി നാളത്തെ  
ഇരു കൈ ചേര്‍ത്ത് പിടിചെന്തേ നോക്കി ചിരിച്ചതും ?
തപ്ത നിശ്വാസത്തിന്‍ മോഹഭംന്ഗങ്ങളില്‍  ഞാന്‍
ആ മുഖം ചേര്‍ത്ത് വെച്ചങ്ങു പോകട്ടെ 
സൂക്ഷിച്ചു വെക്കാം  ഒരു മയില്‍ പ്പീലി പോലെ ഞാന്‍ 
പുസ്തക താളിലോ എന്നോര്‍മ്മ ചെപ്പിലോ 
അതിലില്ലേ നീ എന്നും ഒരു ഓര്‍മ്മതുണ്ട് പോല്‍  

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

കഷ്ട്ണ്ട്

കഷ്ട്ണ്ട്  കു  ട്ട്യേ ,,,,,,, നീട്ടി നീട്ടിയല്ലേ ഞാന്‍ വിളിച്ചത് നിന്നെ?കേള്‍ക്കാത്ത മട്ടിലിരിക്ക്യാല്ലേ ?ഞാന്‍ കരുതി നിനക്കെന്നോട് സ്നേഹാണ് എന്ന്. അതോണ്ടല്ലേ പോവാം ന്നു പറഞ്ഞപ്പോള്‍ കൂടെ വന്നത്? എന്തൊരു സ്നേഹാര്‍ന്നു ,ഇടക്കിടെ കയ്യും തലോടി .എന്റെ  കണ്ണിലും നോക്കി.മുറീല്‍ ആയപ്പോള്‍ പറയണ്ടാ,,, എന്തൊരു കാണിചൂ ട്ടലായിരുന്നുഎന്റെ അച്ചൂ നിനക്ക്?തിരിച്ചെത്തിയപ്പോള്‍ നിനക്കെന്നെ ഓര്‍മ്മന്നെയില്ല അല്ലെ?
            പക്ഷെ ഞാന്‍ ഇപ്പോളാ ഓര്‍ക്കണ തും ട്ടോ നീ എന്നോടു എന്നെ സ്നേഹാണ് എന്ന് നമ്മള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഒന്നും പറഞ്ഞില്ലാ ഒരു സമ്മത പത്രവും ഒപ്പുമിട്ടില്ല എന്ന് .എന്നാലും 
എന്റെ അച്ചൂ എനിക്ക് കരച്ചില്‍ വര്രാണ് ട്ടോ .പാടില്ലാ ന്നൊക്കെ അറിയാം എനിക്ക് ..എന്നാലും ഒന്ന് വല്ലപ്പോളും നിനക്കെന്നോട് സ്നേഹമെങ്കിലും കാ ണി ചൂടെ എന്റെ അച്ചൂ .....എന്നാലും എന്റെ കുട്ട്യേ ഞാനെന്താപ്പോ ചെയ്യാ ന്നും അറിയ ണില്ല്യാ  ട്ടോ..കഷ്ട്ടന്ടു ....കഷ്ട്ടണ്ട് ....ഞാനെന്താ ഇങ്ങനെ ചെയ്തെ .......


വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

എന്റെനിള

എന്റെ നിളയല്ലേ നീ ഇതെന്തു ഭാവമിപ്പോള്‍ കര്‍ക്കിടപ്പെമാരിയല്ലേ ഇതും?
ഇരു കര മുട്ടി നീ ഒഴുകിയിരുന്നില്ലേ എന്‍ നിളേ ഇനിന്നക്കെന്തു ഭാവമിത് ?
ആറ്റുവഞ്ചികള്‍ ആരാമം തീര്‍ത്തതോ നിന്‍ നീര്മിഴിചാലുകള്‍ വറ്റി വരണ്ടതോ?
ഇരു കര മുട്ടി നീ ഒഴുകിയ നേരം നീ എന്‍ പുളിയില കര മുണ്ടിനെആവോളം 
പുനര്ന്നങ്ങു  എന്‍ മാറിലൂടെ നീ മുട്ടിയോഴുകുമ്പോള്‍ നീന്തി ഞാന്‍ അക്കരെ അണഞ്ഞില്ലേ ?
ഉടു മുണ്ട് മുക്കി പ്പിഴിയുമ്പോള്‍ ഒളി കണ്ണോ ടെ നീ നോക്കി യോടിയില്ലേ ?
ഇന്ന് ഞാന്‍ കാനുന്നതെന്തേ ഒരായിരം കയ്യുകള്‍ ഉയര്‍ന്നു വരുന്നപോല്‍
ആരോടു പറയുവാന്‍ എന്‍ നിളേ നിന്‍ ആത്മ ദുഖവും വിലാപവും 
ചുവപ്പ് നാടയിന്‍ കുരുക്കഴിക്കനാകാതെ ഞങ്ങള്‍കുറച്ചു പേര്‍ 
നിന്നെയം നോക്കി നെടുവേര്‍പ്പിടുന്നിതാ ആത്മ രോഷവും പേറി 
 മണല്‍ കാടുകളായിരുന്ന യീ മണ്‍ കൂനകള്‍ ക്കരികിലായ് കൂട്ടംചേര്ന്നിരിപ്പല്ലോ? 
ആരോടോതുവാന്‍ ഇനി ആര് കാണും നിന്നെ ....... 

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

എന്‍ ദിനം

ജനലിന്‍ ഇടയിലൂറെന്‍ മിഴി പായുമ്പോള്‍ 
 പേമാരി കണ്ടു ഹാ 
എന്‍ മനം പൊട്ടി തകരുന്ന ധ്വനിയോ
മാരി തന്‍ ആര്തനാദാമോ   ദുന്ടുഭിയോ
വേര്‍തിരിച്ചരിയുവാനാവതില്ലെങ്കിലും 
ആര്‍ദ്രമാം കണ്ണുമായ് കൊച്ചരിപ്രാവുകള്‍
കിണറിന്‍ ആള്മാരയില്‍ കൂട്ടം ചേര്ന്നിരുപ്പവര്‍ 
ഞങ്ങലുന്ടരികെ  എന്നമ്മേ എന്നോതുംബോലെ 
എന്നും ഞാന്‍ കൂട്ടിന്നായ്‌ഞാന്‍ കാന്പതും 
നിന്കള്‍ തന്‍ സാന്ത്വനം യീ കുറുകലും 
എന്‍ കണ്ണന്‍ തന്‍ മറവിയെ മറക്കുവാന്‍ 
യീ കുറുകലും ഉരസലും മാത്രമായെന്‍ ദിനം
ജീവിക്കാന്‍ തത്രപ്പാടിലും പാച്ചിലും 
കണ്ണനെ എത്തിച്ച ആ മരുഭൂമിയില്‍ 
അവന്‍ എണ്ണിതീര്‍ക്കുന്ന ത്ടവരകംബികള്‍ 
എന്നും ഒരേ എണ്ണം എന്നതുമറിയാതെ
കണ്ണന്റെ അമ്മയും യീ ജനല്‍ കമ്പികള്‍ 
എന്നും എന്ണ്‌ന്നുവോ എന്നാ അരിപ്രാവുകള്‍ കുറുകുന്നൂ