ചുറ്റും മുഴങ്ങുന്ന പടക്കങ്ങള്‍ ,നിറം ചാര്‍ത്തും മിട്ടായി കടകള്‍
പുറകോട്ടു എന്തിനോ പായുന്നൂ എന്‍ മനമിന്നും
മിട്ടായി കടകള്‍ കാണും നേരം എന്‍ മോന്റെ മുഖ മിന്നും ഓര്‍മയില്‍ തെളിയുന്നു
എത്ര തിന്നാലും തീരാത്ത കൊതിയുമായൊരു കാജു ബര്ഫിയും ഗുലാബ്ജാമും
കിട്ടുന്ന മിട്ടായി പെട്ടികള്‍ തുറക്കുമാ കുഞ്ഞു കൈകളും നിറഞ്ഞ മുഖവും
ഹായ് എന്ത് രസമെന്നും ആര്‍ക്കും നിന്‍ കുഞ്ഞു ശ ബ്ദവും ആ കുരുന്നു മുഖവും
കാലം എത്ര കഴിഞ്ഞിട്ടും ഓര്‍ക്കുന്നു ഞാനിന്നും ഓരോരോ പടക്കങ്ങള്‍
പൊട്ടി ചിതറുമ്പോള്‍ എന്‍ മുന്നില്‍ ആര്‍ത്തു കരയുന്നു കാലത്തിന്‍ മു ള്‍ ചീളുകള്‍
സത്യം..ഇന്നും കാലാജാമുന്‍ കാണുമ്പോ... ആ മഞ്ജപ്പുരതിരുന്നു എന്തൊരു സന്തോഷത്തോടെ, ഒരു കള്ളചിരിയോടെ ഇരുന്നു കഴിക്കുന്നതാ ഓര്‍മ്മ വരണേ.. എന്നോട് ഓരോ ഏഷണി.. ഓരോ കുശുമ്പ്... "നീയൊക്കെ vacation ആവാന്‍ കാതിരിക്യാനല്ലേ എന്‍റെ share sweets അടിച്ചോണ്ട് പോവാന്‍.. വേഗം തിരിച്ചു പൊക്കോ ട്ടോ... പറഞ്ഞില്ല്യാന്നു വേണ്ടാ..."... I miss him...
മറുപടിഇല്ലാതാക്കൂ