എന്റെ നിളയല്ലേ നീ ഇതെന്തു ഭാവമിപ്പോള്‍ കര്‍ക്കിടപ്പെമാരിയല്ലേ ഇതും?
ഇരു കര മുട്ടി നീ ഒഴുകിയിരുന്നില്ലേ എന്‍ നിളേ ഇനിന്നക്കെന്തു ഭാവമിത് ?
ആറ്റുവഞ്ചികള്‍ ആരാമം തീര്‍ത്തതോ നിന്‍ നീര്മിഴിചാലുകള്‍ വറ്റി വരണ്ടതോ?
ഇരു കര മുട്ടി നീ ഒഴുകിയ നേരം നീ എന്‍ പുളിയില കര മുണ്ടിനെആവോളം
പുനര്ന്നങ്ങു എന്‍ മാറിലൂടെ നീ മുട്ടിയോഴുകുമ്പോള്‍ നീന്തി ഞാന്‍ അക്കരെ അണഞ്ഞില്ലേ ?
ഉടു മുണ്ട് മുക്കി പ്പിഴിയുമ്പോള്‍ ഒളി കണ്ണോ ടെ നീ നോക്കി യോടിയില്ലേ ?
ഇന്ന് ഞാന്‍ കാനുന്നതെന്തേ ഒരായിരം കയ്യുകള്‍ ഉയര്‍ന്നു വരുന്നപോല്‍
ആരോടു പറയുവാന്‍ എന്‍ നിളേ നിന്‍ ആത്മ ദുഖവും വിലാപവും
ചുവപ്പ് നാടയിന്‍ കുരുക്കഴിക്കനാകാതെ ഞങ്ങള്‍കുറച്ചു പേര്‍
നിന്നെയം നോക്കി നെടുവേര്‍പ്പിടുന്നിതാ ആത്മ രോഷവും പേറി
മണല്‍ കാടുകളായിരുന്ന യീ മണ്‍ കൂനകള്‍ ക്കരികിലായ് കൂട്ടംചേര്ന്നിരിപ്പല്ലോ?
ആരോടോതുവാന്‍ ഇനി ആര് കാണും നിന്നെ .......
പുഴകള്‍ തോടുകളായി ..തോടുകള്‍ വറ്റി വരണ്ടു.. കാട്ടിലെ മരങ്ങള്‍ വെട്ടിയെടുത്തും നീറ്റിലെ മണല്‍ വാരിയെടുത്തും നമ്മള്‍ നമ്മുടെ പുഴകളെ കൊല്ലുന്നു...good one ..:)
മറുപടിഇല്ലാതാക്കൂ