വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2012

ente mayilppeeli

എന്റ്  മനോ ചെപ്പില്‍ ചേര്‍ത്ത് വെക്കാന്‍ സുന്ദര സ്വപ്നമിന്നെനിക്ക് കിട്ടി
കത്തുന്ന നിലവിളക്കിന്‍ മുന്നിലെ ജ്വലിക്കും കണ്ണകി ഇന്നെന്നോടോതി
പഴയൊരു കടം നിന്നോടു ഞാനിന്നു തീര്‍ത്തെന്ന് ഓര്‍ക്കുക
തിരുനടയില്‍ കൈക്കൂപ്പി നില്‍ക്കും നിന്‍ പിന്നില്‍  വന്നതും
കണ്ണകി യോട്‌ ഞാന്‍ ഉര ചെയ്തതും എന്‍ സഖേ നീ അറിഞ്ഞീല
കാലങ്ങള്‍ നീങ്ങീട്ടും മങ്ങാത്ത എന്നാലില ഇന്ന് ഞാന്‍ കണ്ണകി
മുന്നില്‍ കൈ നീട്ടി വാങ്ങി  തിരിഞ്ഞൊന്നു നോക്കുമ്പോള്‍
ഞാനിന്നും കണ്ടു നിന്‍ കണ്‍ കോണിലെ പഴയൊരു നോട്ടവും
എന്റെ മയില്പ്പീലിക്കിന്നു എന്തൊരു ചന്തം എന്നരാനും കണ്ടുവോ
നിന്‍ അരികെ ചെര്‍ന്നിരിക്കവേ കണ്ടു എന്‍ ശിരസ്സി ന്‍ മുകളില്‍
നീല വിഹായസ്സും കുഞ്ഞു മേഘങ്ങളും അവയ്ക്കൊപ്പം പറക്കും എന്‍ മനവും
നിന്‍ തോളില്‍ ചാഞ്ഞു കിടയ്ക്കും എന്മുഖവും താഴെ മെല്ലെ ഒഴുകും തടാകവും
ഏതോ സ്വപ്നം പോല്‍ നാമിരുവരും തീര്‍ത്തു കോര്തുവേച്ചൊരു ദിനം
ഇനിയും ചേര്‍ത്ത് അടച്ചുവേക്കാം ഞാനിന്നെന്‍ ചെപ്പിലെ മയില്‍ പ്പീലി 

ഞായറാഴ്‌ച, ഒക്‌ടോബർ 14, 2012

aarotaa?


പിച്ചി പറി ച്ചീടാന്‍ വെമ്പുന്നേന്‍ എന്തിനോ
ആരോടു ഉരചിടാന്‍ എന്‍ മനം പിടയുന്നു
കാണുന്നതെല്ലാം തല്ലി തകര്‍ക്കാനും
കിട്ടുന്നതെല്ലാം പൊട്ടിത്തെറി പ്പിക്കാനും
കയ്യില്‍ കിട്ടിയതെടുത്ത് തലതല്ലി തീര്‍ക്കാനോ
നൂലറ്റ പട്ടം പോല്‍ പാറുന്ന തെന്തീ മനം
എണ്ണിയാലൊടുങ്ങാത്ത നൊമ്പരം പേറി പേറി
ഒടുങ്ങാത്ത തുരയുമായ് വിദൂര സ്വപ്നവും തേടി
ആളൊഴിഞ്ഞ അമ്പല പറമ്പിലെ
പൊട്ടിയോഴിഞ്ഞ കതിന കുറ്റി തന്‍ മണം
പകര്‍ന്നൊരു മനവും പേറി നീ ആരെ
തേടി നടക്കുന്നു ,വീണുകിടക്കുന്ന കതിന കുറ്റി കള്‍
ആര്‍ത്തു വിളിക്കുന്നതോ നിന്‍ കാതില്‍
പൊട്ടാത്ത ഒരു കുറ്റി തപ്പി നടക്കുന്നതാര്‍ക്ക് നീ



ഞായറാഴ്‌ച, ഒക്‌ടോബർ 07, 2012

vaikee njaan

മെല്ലെ മെല്ലെ തിരഞ്ഞു ഞാന്‍ കോ ര്‍തെടുത്തൊരു തു ളസീ  മാല്യവുമായ്
എന്‍ ദേവന്‍ തന്‍ തിരുനടയില്‍ ഓടി കിതച്ചുഞാന്‍ കൈ കൂപ്പി നിന്നെങ്കിലും
നടതുറ ന്നപ്പോള്‍ കണ്‍ നിറയെ കണ്ടത് ആ തിരുമാറില്‍ ചാര്‍ത്തിയ നവമാലികകള്‍
എന്തേ വൈകിയതു ദേവനണി യുവാനുള്ള മാല്യം എന്നു ചോദ്യം കേള്‍ക്കാനുമായില്ല
നിറഞ്ഞു തുളുമ്പിയ കണ്ണീരോപ്പുവാന്‍ മിനക്കിടവേ
സോപാനപ്പടിമേല്‍ പതുക്കെ ആ മാല്യം അര്‍പ്പിച്ചു ഒപ്പം എന്‍ പ്രാന്തുപിടിക്കുന്ന മനവും

ശനിയാഴ്‌ച, ഒക്‌ടോബർ 06, 2012

Netuvaan?

ഒന്നും നേ ടുവാന്‍ ആയില്ലെന്നോരോര്‍മയോ ,എന്തെല്ല്ലാം നേടുവാന്‍ ആവുമായിരുന്നെന്നോരോര്‍മ്മയോ
പണ്ടെങ്ങു മില്ലാത്ത ഭാരവും മാച്ചു കളയാനാകാത്ത എന്‍ മനോ വിങ്ങലും
ഓരോ ദിനങ്ങള്‍ കഴിയുമ്പോള്‍ എന്തിനവ ഏറി ടുന്നൂ എന്‍ കാലമേ
ഒരൊറ്റ വാക്കുമാത്രം നിനക്കേകി നടന്നുനീങ്ങാം എന്നുറച്ച്
 നിന്നെ തിരഞ്ഞു ഞാന്‍ കാലങ്ങള്‍ നടന്നു നീക്കി
നിന്‍ മുന്നില്‍ എത്തി ഞാന്‍ വിളിച്ചാര്‍ത്തു നിന്നുപോയ്  ഒന്നും 
ഓര്‍ക്കുവാന്‍ മെനക്കിടാതെ ചില നേരം 
എന്തിനിത്ര വൈകി നീയെന്‍ പെണ്‍കിടാവേ എന്ന ചോദ്യം 
നീ ചോദിക്കുമെന്ന് സ്വപ്നേപി ഓര്‍ത്തതുമില്ല ഞാന്‍ ഒട്ടും 
സമയ ചക്രം തിരിച്ചു വെച്ച് പിന്നോട്ട് നടന്നിടാന്‍ ആശ യെങ്കിലും 
ആവതില്ലെന്ന റി ചിട്ടും മോഹിച്ചിടുന്ന്നൂ നാമിരുവരും 
എങ്കിലും കണ്ടുകിട്ടിയല്ലോ എന്നോര്‍മ്മ മാത്രം മതി നമുക്കായ് 
ശിഷ് ട്ട കാലം ത്തീര്‍ ത്തിടാം നാം ഒരു പിടി വസന്തവും ഗ്രീഷ്മവും 
ആരെയും നോവിക്കാന്‍ നില്കാതെ അകലെ മാറി നിന്നാലും 
നീ അവിടെ ഉണ്ടെന്ന ഓര്‍മ്മ മാത്രം മതി നമുക്ക് മേഘ മല്‍ഹാരുകള്‍ 
വാരിവിതറി ഓര്‍മ്മയില്‍ കൈകള്‍ കോര്‍ത്ത്‌ മന്ദം നടന്നീടുവാന്‍ 



തിങ്കളാഴ്‌ച, ഒക്‌ടോബർ 01, 2012

kuppivalakal ente kuppivalakal

ചിതറി ക്കിടക്കുന്ന കുപ്പിവളകള്‍ പച്ചയും ചോപ്പും വെള്ളയും
വാരി അടുക്കി മാറോട ണ ക്കാനോ കയ്യില്‍ കോര്‍ത്തി ടണമോ
ആരോടു ചോദിക്കേണ മെ ന്ന്‌ പകച്ചു പോയ്‌ ഞാന്‍ ഒരു നിമിഷം
ഒരിക്കലും ഓര്‍ത്തതില്ല ഞാന്‍ ഒട്ടും കാലം തട്ടിത്തെ രിപ്പിചോരേന്‍ 
വളപ്പെട്ടി എനിക്കായ്  മാത്രം ഇന്നും നിന്‍ അമ്മ്രാ ണ പെട്ടിയില്‍ 
നീ കാത്തു വെച്ചിരിപ്പുന്റെന്നു വെച്ചിരിപ്പുന്‍ ട്ടെന്നും അറിയാതെ 
നീയെന്നും അവയെ വീണ്ടും വീണ്ടും അടുക്കി പെറു ക്കാര്‍ ഉണ്ടെന്നും 
എന്നും നിന്നെ വിളിക്കാന്‍ ഓര്‍ക്കുവാന്‍ എന്‍ മനം ഏ ങ്ങുമ്പോള്‍ 
ഓര്‍ത്തുപോയ് ഞാന്‍ എനിക്കായ്   ഒരുക്കിയാ വളകള്‍ ഒരു പിടി 
വള പ്പൊട്ടുകള്‍ ആയെവിടെയോ ചിതലരിച്ചു കിടപ്പുന്ടാം എന്ന് 
ഇന്നും അടുക്കുന്നാ നിറങ്ങള്‍ തുളുംബുന്നെരെന്‍ വളകള്‍ 
കലപില ഓതുന്നതും എനിക്കിരമ്പും ശ്രുതി ചേര്‍ന്നൊരു നിന്‍ ഗാനം 
കണ്ണുമടച്ചു കേള്‍ക്കാം എനിക്കിന്ന് കേള്‍ക്കാന്‍ വിട്ടുപോയൊരു ഗാനം 












വ്യാഴാഴ്‌ച, സെപ്റ്റംബർ 27, 2012

itheyulloo...

എന്നും എന്‍ സ്വപ്നത്തില്‍ നെയ്തെടുത്തൊരാനിമിഷം
എന്തെല്ലാം എന്‍ താലത്തില്‍ ഒരുക്കൂട്ടിവെച്ചു ഞാന്‍
കാലങ്ങള്‍ ഓരോന്നും കൂട്ടിക്കലക്കീട്ടും പിച്ചിപ്പ റി ച്ചീടാന്‍
ആരാരോ നോക്കീട്ടും കാലങ്ങള്‍ വിണ്ടു കോ റീ വരച്ചിട്ടും
ക്ളാവു പിടിച്ചാ താംബാളം ഞാന്‍ ഒളിച്ചു വെച്ച് കാത്തിരുന്നൂ
എന്നും കയ്യെത്തി പിടിക്കുവാന്‍ വെമ്പിയിട്ടും തട്ടിതെറിപ്പിചെന്കിലോര്‍ത്തു
ഞാനും ഇക്കണ്ട കാലം പാഴാക്കി കളഞ്ഞുവോ?
വാടിക്കരിഞ്ഞ ദശ പുഷ്പ നിര്‍മ്മാല്ല്യം മാത്രമെന്നോര്‍ത്തു മടി ച്ചു മടിച്ചു ഞാന്‍
നിന്‍ കൈയ്യില്‍ ഏകാന്‍ അറച്ചു വിംഭ്രാ ന്തിയില്‍ എന്‍ നയനങ്ങള്‍
ഒരുക്കൂട്ടിയ തിരശ്സീല മെല്ലെ നീ തള്ളിനീക്കി ആഞ്ഞൊന്ന ടുത്തപ്പോള്‍
പൊട്ടിചിതറി ഒരു പൂക്കുറ്റി പോല്‍ ,എന്‍ മനോ വൈകല്യവും
എങ്ങിനെ പറയും ഞാന്‍ എന്‍ മനസ്സിലെ അട്ടിപ്പെറുക്കി അടക്കി വെച്ചൊരു
ദശ വര്‍ഷങ്ങള്‍ തന്‍ മെഴുക്ക്‌ പുരണ്ടൊരു താംബാളവും വാടിക്കരിയാത്ത ഒരു പിടി പൂക്കളും
നീട്ടി നിവേദിക്കാന്‍ ശേഷമെന്‍ ജീവിതവും നിനക്കായ് കാത്ത് കാത്തിരുന്നോരോരെന്‍
ഹൃദയ താളവും ഒരുക്കൂട്ടിയവ  വാടിയ പണ്ടത്തെ ആലിലയില്‍ ഒരുക്കൂട്ടി നീട്ടിടുന്നു ഞാനിതാ 

ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2012





മാറാല കെട്ടി കെട്ടി തൂത്താലും തെളിഞ്ഞിടാതൊരു മറയുമായൊരു  കോലായില്‍ ഇരുന്നവള്‍ ,മണ്ണില്‍ 
പുതഞ്ഞു കിടന്ന്നാ പൊട്ടാത്ത കുപ്പിവളകള്‍ 

പെറുക്കി അടുക്കി മാറോ ട ണ ചവള്‍ ഏങ്ങി ഏങ്ങി
നീട്ടിയപ്പോള്‍ വാങ്ങാതിരിക്കാന്‍ തട്ടി തെറിപ്പിച്ചതാരോ
ചോപ്പു വളയിലെ ചോര നിറം ഏറ്റി തണി ര്‍ ത്ത ഇക്കണ്ട
നാളുകള്‍ നീട്ടി ചിരിക്കുമ്പോള്‍ ഏറ്റു വാങ്ങാന്‍ ഓടി വന്നുവോ
പുതഞ്ഞു കിടന്നോരാ ചിത ല്‍ പ്പുറ്റ് പോലും പ്രേമിച്ചു പ്രേമിച്ചു
ഉടക്കാതെ കാത്തു വെച്ചു എനിക്കായി മാത്രമേന്നോണം
കാലങ്ങള്‍ ഏകിയ മുറിപ്പാടുകള്‍ ,ഇക്കണ്ട കാലത്തെ 
ആര്‍ക്കാനും വേണ്ടി കോലം കെട്ടി ആടിയ എന്ടെ മനസ്സും
വാരിക്കൂട്ടിയാ കുപ്പിവളകളില്‍ ആഴ്ന്നിറങ്ങി നിറ കോലങ്ങള്‍
 ആടുന്നു ഇന്ന് തിറ ഏറ്റം എന്നും നടന്നിടുന്നൂ എന്‍ മുറ്റ ത്തെ
പാശാറു പിടിച്ച തുളസി തറ ക്ക്‌ മുന്നില്‍ .....

ചൊവ്വാഴ്ച, ഓഗസ്റ്റ് 21, 2012

തിരിഞ്ഞു നടക്കാന്‍ കഴിയുനനില്ലാ കാലത്തിനും 
എന്നിട്ടും വെറുതേ വ്യ്യാമോഹിക്കുന്നേന്‍ എന്‍ മനം  
എനിക്കായോരുക്കൂട്ട്ടിയെതെല്ലാം ചിതലരിക്കാതെ 
കാത്ത്‌ വെച്ചെങ്കിലും തൊട്ടുനോക്കുവാന്‍  എനിക്കെന്തേ കിട്ടാത്ത് 
അന്ന്മിന്നും പേറുന്ന മാറാപ്പു പോല്‍ ഇനിയും കിടപ്പുണ്ടോ 
എന്‍ ജീവിതം ആരോടു ചോദിക്കണം ഇതിന്നു തീര്‍ന്നെങ്കില്‍ 
സുഖമായോന്നു ഉറങ്ങാമായിരുന്നെന്നു യീ നിമിഷവുംആശിച്ച്‌ പോയ് ..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 09, 2012


നിനക്ക്ക് സുഖമായിരിക്കാം  ചക്രവര്‍ത്തിനീ പദത്തിലാവാം
 എന്നോര്‍ത്തനിന്‍ മനസ്സ് ..ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി
ആരെയും പഴിക്കാതെ ഒന്ന് ചോദിക്കപോലും ചെയ്യാതെ
തിരിഞ്ഞൊന്നു നോക്കുവാന്‍ ധൈര്യവുമില്ലാതെ
സ്വയം നെയ്തു തീര്‍ത്തൊരു തിരശീലയുമിട്ട് നീ
ഇക്കണ്ട കാലങ്ങള്‍കോലങ്ങള്‍ ആടിയോ
ഇപ്പുറം മുട്ടാതെ ഞാനെന്നും നിന്റ ഉമ്മരപടിമേല്‍
എന്നും വരച്ചു അരി മാവിന്‍ കോലങ്ങള്‍
തിന്നു തീര്‍ത്തു കാലാമാം ഉറുമ്പിന്‍ കൂട്ടങ്ങള്‍ എല്ലാം 
എന്നിട്ടും ഞാനിന്നും കോലങ്ങള്‍ തീര്‍ക്കുന്നിവിടെ
ഇപ്പോള്‍ അവക്കെങ്ങനെ എങ്ങനെ വര്‍ണ്ണങ്ങള്‍



























 

ഞായറാഴ്‌ച, ഓഗസ്റ്റ് 05, 2012

കാ ത്തിരിക്കുന്നതെന്‍ സ്വാത ന്ത്ര്യം സഖേ
ഇന്നില്ല  നിന്‍ വരവ് എങ്കിലും ഞാനിരിക്കും 
ഈ താണ്ടിയ ആണ്ടുകള്‍ കാത്തിരിക്കാന്‍ നീ പറഞ്ഞിട്ടുമല്ല 
പിന്നെ ? പിന്നെ  എന്തിനീ ആത്മ ഗതം ?
വെട്ടിപിടിക്കാന്‍ ,നീട്ടിപിടിക്കാന്‍ ഞാനില്ല 
എന്നും കൂട്ടിനുല്ലോരെന്‍ ആത്മ ദുഃഖം 
 ഇന്നും ഇറുകെ പുണരാം എനിക്കായി മാത്രം 


ചൊവ്വാഴ്ച, ജൂലൈ 31, 2012

thonnal

എല്ലാം  തീര്‍ത്തെന്ന് കരുതി നിന്‍  ജീവിത മാറാപ്പ്‌ ഭാണ്ഡം ഒതുക്കി മെല്ലെ 
ഓര്‍ ത്തെ ടുത്തൊരു പഴയ പിഞ്ഞിയ താളിലെ ഓര്‍മ്മകള്‍ അതിലൊന്ന് പഴകാത്ത 
ചന്ദനം ഉണങ്ങിയ ആലില മയില്‍‌പീലി ചേര്‍ന്ന് പുരണ്ടു കിടക്കുന്നൂ 
മെല്ലെ നീയ തിനെ മാറോട ണചാര്‍ത്ത് വിളിച്ചത്‌വര്‍ഷങ്ങള്‍ തീര്‍ന്നിട്ടും 
 അവന്‍  മൂളി കേട്ടപ്പോള്‍ കൂവി ആര്‍ത്തു പെയ്ത്‌ പെരുമ്പറ കൊട്ടുന്നൂ നിന്‍ മാനസം 
അത് കണ്ടു ഒന്നാര്മാദിക്കട്ടെ മല്‍ സഖീ യീ ഞാനും അല്പനേരം
എന്നും ഞാന്‍പ്രാണ നൊമ്പരം പോലെ ചിലമ്പുന്നാ രോദനം കേട്ടതല്ലേ 
 നിന്‍ ചുണ്ടില്‍ വിളറിയ പുഛ് ചിച്ച ചിരി എന്നും കണ്ടതല്ലേ 
ഇന്ന്നിന്‍ ചുണ്ടിലെ മന്ദഹാസം കാണുമ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ സഖീ 
നിന്ടെ ചോദ്യങ്ങള്‍ 
എന്നെങ്കിലും കാണും അന്ന് ഞാന്‍ ചോദിക്കും എന്തിനേ എന്നെ വിട്ടയചെന്ന്‍ 
തലയില്‍ എഴുത്തെന്നോ കര്‍മയോഗമെന്നോ അനുഭവയോഗമെന്നോ 
എന്തു ചൊല്ലീ വിളിക്കേന്ടു പറയുക കാലമേ നീ  പറയുക 

ശനിയാഴ്‌ച, ജൂലൈ 28, 2012

aa divasam

നീട്ടി നീട്ടി വെക്കുന്നാ പാദത്തില്‍ പിറകില്‍ ഞാന്‍ പതിയെ നടന്നു പോയ്‌
പൂത്തിരി പൊട്ടു ന്ന്നോരെന്‍ മനം നീട്ടി ഇറുകെ പിടിച്ചു ഞാന്‍ ചിരിച്ചുപോയ്‌
കൂവി വിളിക്കുവാന്‍ വെമ്ബിയോരെന്‍ മനം കണ്ടു നീ സാകൂതം എന്തെ ചിരിച്ചൂ
നിനക്കറി യാവതില്ലെന്‍  തോഴാ ആ നിമിഷത്തിന്‍ എന്‍ ഉന്മാദ മനം
അറിയാതെങ്ങനോ കൈ തലം തൊട്ടുവോ അതോഅറിഞ്ഞു ഞാന്‍ തൊട്ടതോ
എങ്ങിനെ ആയാലും ആദ്യമായ് കിട്ടിയ സ്പര്‍ശനം എന്നോര്‍ ത്ത് വെക്കാ മവ
ഞാനോര്തതെന്തെന്നു പറഞ്ഞതുമില്ല ഞാനന്ന്
പണ്ടു ഞാന്‍ നീട്ടിയ ചന്ദനചാര്ത്തിലെ ആലില കണ്ടപ്പോള്‍
ചൊല്ലി നീ , നീട്ടിയ കൈ എനിക്കുതരികില്‍  തൊട്ടിടാം യീ ചന്ദനം, ഞാനിപ്പോള്‍
എന്തുത്തരം നിനക്ക് ഞാന്‍ തന്നിടും എന്ന് ഞാനൊരു നിമിഷം ഓര്‍ത്തുപോയ്
അന്നൊപ്പം നടന്നിട്ടും രണ്ടാളും ഒന്നും ഉരിയാടിയുമതില്ലല്ലോ

ഇന്നനോര്‍ക്കുന്നത്  നാം കഷ്ട്ടം കഷ്ട്ടം നഷ്ട്ട വസന്തങ്ങള്‍
എങ്കിലും യീ വിധമെങ്കിലും എന്മുന്നില്‍ നിന്നെ എത്തിച്ചാ ശ ക്തിയെ
എന്തു പറഞ്ഞു നമിക്കും ഞാന്‍ നിത്യവും നിത്യവും 

hmnnnnnn

കഴിഞ്ഞൊരു  ദിനത്തില്‍ ഓര്‍മയില്‍ എന്നുള്ളം നീന്തി നീന്തി ഉന്മാദമാടുന്നു
കാണുമ്പോള്‍ കൈവെടിയരുതുനിന്‍ മനോധൈര്യം ലോകം നമുക്കുച്ചുറ്റ്‌
എന്നോര്‍ക്കണം എന്ന് നീ വീണ്ടും വീണ്ടും ഓ തിയോരോര്‍മ്മയില്‍
ഇരുകെപ്പിടിച്ചു ഞാന്‍ നിന്‍ മുന്നില്‍ അനങ്ങാതിരുന്നു .
ഓര്തുവെച്ചൊരു മധുര മിട്ടായി പുറതെടുതതുമില്ല ഞാന്‍
പിന്നെയോര്തുപോയ്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിന്‍ മുന്നിലെത്തുമ്പോള്‍
ഒന്നും ഇനിയും എന്നില്‍ നിന്നൊഴി ഞീല ഇന്നുമെന്‍ പ്രിയ തോഴാ
അന്നുഞാനു മ റി ഞ്ഞീ ല  നിന്‍ മനസ്സും എന്‍ മനസ്സും
കാലങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും ഒരാവര്‍ത്തി ജീവിതം തീര്‍ക്കുവാന്‍
വിട്ടുപൊയൊരു കാര്യങ്ങള്‍ ചൊല്ലുവാന്‍ ,വീണ്ടും ഒന്നെത്തി ഞാന്‍ 

വെള്ളിയാഴ്‌ച, ജനുവരി 06, 2012

ഒരു മാപ്പ്?

ഇടക്കൊന്നു പിണങ്ങാന്‍ കൊതിപൂണ്ടിരുന്നു ഞാന്‍
എന്ത് പറഞ്ഞാലും ചിരിച്ചങ്ങു തള്ളി നീ
ഓരോ വട്ടുകളും നോക്കി ചിരിച്ചപ്പോള്‍
തോന്നിയ സ്വാതര്‍ന്ത്യം അതല്പം കൂടിയോ?
ഇന്ന് വഴികണ്ടാല്‍ മുഖം തിരിക്കും വണ്ണം അകല്‍ച്ചയോ
എന്നും തോന്നിയൊരു സ്നേഹം തച്ചു ടാക്കാനും എനിക്കാവതില്ലിപ്പോള്‍
നീ ഇനിയും യീ വഴി വരും എന്ന് എന്‍ വേലിപടര്‍പ്പിലെ ഓരില
നീട്ടി യാര്‍ ത്തെന്‍ കാതിലോരം ചൊല്ലീ
മുറ്റത്തെ മുക്കുറ്റിയും മുയല്ചെവിയനും ഒന്നങ്ങു കാതോര്‍ത്തു
 നീ വരും വരും അല്ലാതെവിടെ പ്പോകാന്‍